ഗോള്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റണ്‍സിന്റെ ഉജ്ജ്വല വിജയം

single-img
29 July 2017

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായി ഗോളില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റണ്‍സിന്റെ ഉജ്ജ്വല ജയം. ഇന്ത്യ ഉയര്‍ത്തിയ 550 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 245 റണ്‍സിന് പുറത്തായി.

സെഞ്ചുറിക്ക് മൂന്ന് റണ്‍സകലെ പുറത്തായ ദിമുത് കരുണ രത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പരുക്കേറ്റ രംഗണ ഹെറാത്ത്, അസേല ഗുണരത്‌ന എന്നിവര്‍ ലങ്കന്‍ നിരയില്‍ ബാറ്റിങ്ങിന് ഇറങ്ങിയില്ല.

ഇന്ത്യയ്ക്കായി അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവ് ,മുഹമ്മദ് ഷാമി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

സ്‌കോര്‍: ഇന്ത്യ 600,240/3 ഡിക്ലയേര്‍ഡ്, ശ്രീലങ്ക -291 , 245