ഷവോമി മാക്‌സ് 2 പുറത്തിറങ്ങി

single-img
28 July 2017

ഹരി നാരായണന്‍

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ഏറെ തൃപ്തിപ്പെടുത്തി ഷവോമി അവരുടെ രണ്ടാം തലമുറ ഫാബ്ലെറ്റ് മി മാക്‌സ് 2 പുറത്തിറക്കി. ആധുനിക സാങ്കേതിക വിദ്യയുടെ ബാക്ക് അപ്പുമായി രംഗപ്രവേശനം ചെയ്തിരിക്കുന്ന ഷവോമി മാക്‌സ് 2 വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. വില 16,999.

ഷവോമി മാക്‌സ് 2 നെക്കുറിച്ചു പറയുകയാണെങ്കില്‍, അതിന്റെ മുന്‍ഗാമിയെപോലെ 6.44 ഇഞ്ച് ഡിസ്‌പ്ലേ, ഫ്‌ലാഗ്ഷിപ് തലത്തിലെ 12 എംപി സെന്‍സര്‍ ക്യാമറ ,ബാറ്ററി ശേഷി 5300 എംഎഎച്ച്, രണ്ടു ദിവസത്തെ ബാക്കപ്പ് ആണ് വാഗ്ദാനം ചെയ്യുന്നത്. ഒരു മണിക്കൂറില്‍ 68% വരെ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന ക്വിക്ക് ചാര്‍ജ് 3 .0 ,കൂടാതെ MIUI 8 ല്‍ പ്രവര്‍ത്തിക്കുന്ന ഷവോമി മാക്‌സ് 2 നെ MIUI 9 ലേക്ക് അപ്‌ഡേറ്റ് ചെയ്യാനാകും. ഈ സവിശേഷതകള്‍ വച്ച് ഷവോമി മാക്‌സ് 2 ഇന്ത്യയില്‍ ട്രെന്‍ഡ് ആകുമെന്നാണ് വിലയിരുത്തല്‍.