പി.​യു.​ചി​ത്ര​യെ ലോ​ക ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

single-img
28 July 2017

ലോ​ക അ​ത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മ​ല​യാ​ളി താ​രം പി.​യു.​ ചി​ത്ര​യെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ഹൈ​ക്കോ​ട​തി വിധി. യോ​ഗ്യ​ത നേ​ടി​യി​ട്ടും സാ​ധ്യ​താ​ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ ചി​ത്ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

 

ചി​ത്ര​യു​ടെ മ​ത്സ​ര ഇ​ന​മാ​യ 1500 മീ​റ്റ​റി​ൽ ചി​ത്ര​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും അ​ടു​ത്ത​മാ​സം ആ​ദ്യം ല​ണ്ട​നി​ൽ തു​ട​ങ്ങു​ന്ന ലോ​ക​ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​ക​ഴി​ഞ്ഞ​ദി​വ​സം ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്നു. മാ​ത്ര​മ​ല്ല, പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ അ​ന്തി​മ പ​ട്ടി​ക അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​നു കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തി​നാ​ൽ​ത​ന്നെ ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നുള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്.