സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദികള്‍ ബിജെപിയെന്ന് കോടിയേരി: ആക്രമണം മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍

single-img
28 July 2017

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഉണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മെഡിക്കല്‍ കോളജ് കുംഭകോണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത ആക്രമണമാണ് നടക്കുന്നത്.

അക്രമങ്ങളഴിച്ചുവിട്ട് സിപിഎമ്മിന്റെ, അഴിമതിക്കെതിരായ പോരാട്ടങ്ങളെ തകര്‍ക്കാമെന്ന് കരുതണ്ട. ഏത് കക്ഷിയായാലും പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ക്ക്‌ സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അതും തെറ്റാണ്. സിപിഎം പ്രവര്‍ത്തകര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.