കോടിയേരിയുടെ മകന്റെ വീടിനുനേരെ ആക്രമണം; വാഹനം എറിഞ്ഞുതകര്‍ത്തു

single-img
28 July 2017


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേര്‍ക്ക് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്, തിരുവനന്തപുരം മരുതുംകുഴിയിലുള്ള ബിനീഷിന്റെ വീട് ആക്രമിച്ചത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. ആക്രമണ സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലുണ്ടായിരുന്നില്ല.