നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
27 July 2017


തിരുവനന്തപുരം: നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കേരള പൊലീസ് ആക്ട് പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതോടെ പ്രദേശത്ത് പ്രകടനങ്ങൾക്കും പൊതുപരിപാടികൾക്കും 15 ദിവസത്തേക്ക് വിലക്ക് ഏർപ്പെർത്തി.

വിന്‍സെന്റ് എംഎല്‍എയെ അനുകൂലിച്ചും പ്രതികൂലിച്ചും സമരം നടത്തിയവര്‍ കഴിഞ്ഞ ദിവസം ബാലരാമപുരത്ത് ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. കല്ലേറില്‍ ഇരു വിഭാഗങ്ങളിലെയും നാല് എസ്‌ഐമാരടക്കം 50ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.