കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വീണ്ടും ചോദ്യംചെയ്യും

single-img
27 July 2017

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വീണ്ടും ചോദ്യംചെയ്യും. നേരത്തെ കാവ്യയെ ചോദ്യംചെയ്തതിനു പിന്നാലെ ശ്യാമളയുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥര്‍ എടുത്തിരുന്നു.

കാവ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ തിരക്കിട്ട് നീക്കം നടത്തുന്നില്ല. ആവശ്യമെങ്കില്‍ പിന്നീട് വിളിപ്പിക്കും. അല്ലെങ്കില്‍ അടിയന്തരസാഹചര്യമുണ്ടാകണം. ശ്യാമളയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കാക്കനാട്ടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യ കാവ്യയുടെയാണെങ്കിലും ഇതിന്റെ നടത്തിപ്പുകാരി അമ്മ ശ്യാമളയാണ്. പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടോ എച്ച ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഇവര്‍ പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്യാമളയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.