ദിലീപിനെ അനുകൂലിച്ച് നടന്‍ ശ്രീനിവാസന്‍: ‘നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരം കാണിക്കില്ല’

single-img
27 July 2017

ആലപ്പുഴ: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ അനുകൂലിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്നും ശ്രീനിവാസന്‍ പറഞ്ഞു. പോലീസ് അന്വേഷണം നടക്കുന്നതിനാലും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലും കൂടുതല്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അംഗങ്ങള്‍ക്കു കാണിക്ക അര്‍പ്പിക്കാനുള്ള വേദിയായി ‘അമ്മ’ എന്ന സംഘടന മാറുകയാണെന്നും താരങ്ങള്‍ക്ക് പ്രതിഫലം കിട്ടിയില്ലെങ്കില്‍ വാങ്ങിക്കൊടുക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് അമ്മ ചെയ്യാറുള്ളതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനിയിടം സന്ദര്‍ശനത്തിനിടെ ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പൊതുജനങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളെയാണ് ശ്രീനിവാസന്‍ അന്ന് പുച്ഛിച്ചുതള്ളിയത്. ജനങ്ങള്‍ ആരാണെന്ന് ചോദിച്ച അദ്ദേഹം അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് ഇവര്‍ക്കെന്തിനാണ് സ്‌നേഹമെന്നും ചോദിച്ചിരുന്നു.