ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല: ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ജയില്‍ ഡിജിപി ശ്രീലേഖ

single-img
27 July 2017

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നതായി അറിഞ്ഞിട്ടില്ലെന്ന് ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസ്. കോഴിക്കോടായിരുന്നു ശ്രീലേഖയുടെ പ്രതികരണം.  ഇത്തരം ആരോപണങ്ങള്‍ എവിടെ നിന്ന് വരുന്നുവെന്നും അതെങ്ങനെയാണു വാര്‍ത്തയായി വരുന്നതെന്നും അന്വേഷിക്കണം.

ദിലീപിന് പ്രത്യേക പരിഗണന അധികൃതര്‍ നല്‍കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയില്‍ ഡിജിപി.

ദിലീപിന് ജയിലില്‍ പ്രത്യേക സഹായികളുണ്ടെന്നും വിഐപി പരിഗണന ലഭിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.