നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

single-img
27 July 2017


കൊച്ചി: സിനിമയില്‍ നായികാ വേഷം വാങ്ങിത്തരാമെന്നു വാഗ്ദാനം ചെയ്ത് ദന്ത ഡോക്ടറായ യുവതിയെ പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവ നായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫൊട്ടോഗ്രാഫറായിരുന്ന ഇയാള്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളിയായ യുവതിയാണ് ഇയാളുടെ വലയില്‍ വീണ് പീഡനത്തിനിരയായത്.

വേഷം ലഭിക്കുന്നതിനായുള്ള മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു യുവതിയില്‍നിന്ന് ഇയാള്‍ പണം ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു.