ദിലീപിന്റെ അറസ്റ്റിന് ശേഷം യുവനടിയുമായി കാവ്യ രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്തിന്?

single-img
27 July 2017

 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്നും ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

മാത്രമല്ല ദിലീപ് അറസ്റ്റിലായതിന് ശേഷം ഈ നടി കാവ്യയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മൂകാംബികയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ദിലീപിനൊപ്പം മൂന്ന് ചിത്രങ്ങളില്‍ വേഷമിട്ട ഈ യുവനടി ദിലീപിന്റെയും സംഘത്തിന്റേയും യുഎസ് യാത്രയിലും പങ്കെടുത്തിരുന്നു.

ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ രണ്ടു ചിത്രങ്ങളിലും ഈ നടിയാണ് നായിക. നാദിര്‍ഷ നിര്‍മ്മിച്ച മറ്റൊരു ചിത്രത്തിലും നടി നായികയായിരുന്നു. ചില ജനപ്രിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

അതേസമയം, കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇന്നലത്തെ ചോദ്യചെയ്യലിനെ തുടര്‍ന്നുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടിയാണ് വീണ്ടും ചോദ്യംചെയ്യുന്നത്.

കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്.