“നടൻ ദിലീപിന് ക്ലീന്‍ചിറ്റ്”

single-img
27 July 2017

കുമരകം വില്ലേജിലെ 12ആം ബ്ലോക്കിൽ നടൻ ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് കോട്ടയം ജില്ലാകളക്‌ടർ സി.എ.ലതയുടെ റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് കളക്‌ടർ റിപ്പോർട്ട് നൽകി.

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ 190ആം സർവേ നമ്പരിൽ പുറമ്പോക്ക് ഭൂമിയാണ് ദിലീപ് കൈയേറിയതെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടര്‍ സി എ ലതയോട് ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ 2007 ൽ സെന്റിന് 70,000 രൂപയ്ക്കാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നീട് കൈയേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവ് സ്വന്തമാക്കിയ ദിലീപ്, കൈയേറിയ ഭൂമി അടക്കം രണ്ടര ഏക്കർ സ്ഥലം സെന്റിന് 4.80 ലക്ഷം രൂപയ്ക്കു മറിച്ചുവിറ്റതായും പൊലീസ് കണ്ടെത്തിയിരുന്നു.

മറിച്ചുവിറ്റ സ്ഥലത്തിൽ സർക്കാർ ഭൂമിയുണ്ടെന്ന വിവരം ബന്ധപ്പെട്ടവർ കോടതിയെ അറിയിച്ചില്ലെങ്കിലും ഫയലുകൾ പരിശോധിച്ച കോടതി, കൈയേറ്റ സ്ഥലം തിരിച്ചുപിടിക്കാൻ സ്‌പെഷ്യൽ തഹസിൽദാർക്കു നിർദേശം നൽകിയിരുന്നു.

എന്നാൽ ഈ കണ്ടെത്തലുകളെ തള്ളി  ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്നാണ് കളക്‌ടർ റിപ്പോർട്ട് നൽകിയത്.