തെന്നിന്ത്യന്‍ താര സുന്ദരി ഇനി മുതല്‍ ഡോക്ടര്‍ തമന്ന

single-img
26 July 2017


തെന്നിന്ത്യന്‍ സിനിമകളിലെ താര സുന്ദരി തമന്ന ഇനി മുതല്‍ വെറും തമന്നയല്ല, ഡോക്ടര്‍ തമന്നയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് താരം നല്‍കിയ സമഗ്രമായ സംഭാവനകളെ മുന്‍നിര്‍ത്തികൊണ്ട് സി.ഐ.എ.സി (ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്രീഡിയേഷന്‍ കമ്മീഷന്‍) എന്ന ഇന്റര്‍നാഷണല്‍ എന്‍ജിഒ ആണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

തനിക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി താരം തന്നെയാണ് പങ്കുവെച്ചത്. തന്റെ സന്തോഷം ആരാധകര്‍ക്കൊപ്പം പങ്കിടുന്ന ബാഹുബലി നായിക, ഈ ബഹുമതിക്ക് പൂര്‍ണ്ണമായും ബഹുമാനം നല്‍കുന്ന രീതിയിലേ പെരുമാറുകയുള്ളൂ എന്നും ഉറപ്പു നല്‍കുന്നു. തമിഴ് തെലുങ്ക് ഭാഷകളിലായി 50 ഓളം ചിത്രങ്ങളിലാണ് തമന്ന അഭിനയിച്ചിട്ടുള്ളത്.