കോട്ടയം ജില്ലയില്‍ ഇന്ന്‌ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

single-img
26 July 2017


കോട്ടയം ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും വ്യാഴാഴ്ച അടച്ചിടും. ജില്ലയിലെ ചില ഡീലര്‍മാര്‍ക്ക് പെട്രോളിയം കമ്പനികള്‍ ഇന്ധനം എത്തിച്ചു കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച പൂര്‍ണമായി പമ്പുകള്‍ അടച്ചിടുന്നതെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ലൂക്ക് തോമസ്, സെക്രട്ടറി ജേക്കബ് ചാക്കോ എന്നിവര്‍ പറഞ്ഞു.