വിന്‍സെന്റ് എംഎല്‍എയുടെ തെളിവെടുപ്പ് ഉപേക്ഷിച്ചു: മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

single-img
26 July 2017

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എംഎല്‍എയെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കില്ലെന്ന് പോലീസ്. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്താണ് തെളിവെടുപ്പ് ഉപേക്ഷിച്ചത്.

അതേസമയം എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരാതിക്കാരിയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാണു പൊലീസിന്റെ ശ്രമം. എം.വിന്‍സന്റ് ഇന്നു വൈകിട്ടു നാലുവരെ പൊലീസ് കസ്റ്റഡിയിലാണ്. വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു.

തനിക്കെതിരായ കേസ് സിപിഎമ്മിന്റെ ഗൂഢാലോചനയെന്നു എം.വിന്‍സന്റ് പറഞ്ഞു. ഗൂഢാലോചനയ്ക്കു പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറിയും നെയ്യാറ്റിന്‍കര എംഎല്‍എയുമാണ്. ജില്ലാ സെക്രട്ടറിയുടെ ഫോണ്‍വിളികള്‍ അന്വേഷിക്കണം. താനൊരു തെറ്റും ചെയ്തിട്ടില്ല. കേസ് നിയമപരമായി നേരിടും. നോട്ടിസ് പോലും നല്‍കാതെ സമീപിച്ചിട്ടും പൊലീസുമായി പൂര്‍ണമായി സഹകരിക്കുകയായിരുന്നു എന്നും വിന്‍സന്റ് പറഞ്ഞു.