Categories: Channel scan

വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ പിടിയില്‍. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്കാണ് മാധ്യമപ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയത്.

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും യുവതി പറയുന്നു.

പിതാവിന്റെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും അമല്‍ പണം കൈപ്പറ്റിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അറസ്റ്റിലായ അമലിനെ സസ്‌പെന്‍ഡ് ചെയ്തതായി മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റ് അറിയിച്ചു.

Share
Published by
evartha Desk

Recent Posts

‘പശുവും കുരങ്ങും സംസ്‌കൃതവും തമിഴും സംസാരിക്കും’; വിചിത്ര കണ്ടെത്തലുമായി നിത്യാനന്ദ, വീഡിയോ

ആരെയും അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് വിവാദ ആള്‍ ദൈവം സ്വാമി നിത്യാനന്ദ. പശുക്കളെയും കുരങ്ങുകളെയും സംസാരിപ്പിക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ കണ്ടെത്തിയെന്ന പ്രഖ്യാപനവുമായാണ് നിത്യാനന്ദ ഇപ്പോള്‍ രംഗത്ത്…

12 mins ago

വിമാനം പറന്നുയര്‍ന്ന ഉടനെ യാത്രക്കാര്‍ക്കു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം: ജെറ്റ് എയര്‍വെയ്‌സ് തിരിച്ചിറക്കി

മുംബൈയില്‍നിന്നു ജയ്പുരിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്കാണു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം ഉണ്ടായത്. ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മര്‍ദം…

19 mins ago

വീട്ടുടമസ്ഥനുമായി കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ വാടക നല്‍കാതെ വീട്ടില്‍ കഴിയാം: ചൂഷണത്തിന് ഇരയാവുന്നത് വിദ്യാര്‍ത്ഥിനികള്‍: ഒളികാമറ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുകൊണ്ടുവന്നത്. വാടക വീട് അന്വേഷിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയുമാണ് ചില വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്.…

36 mins ago

നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്‍: ചിത്രങ്ങള്‍ കാണാം

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തില്‍ കാവ്യ മാധവന്‍. നിറവയറില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം. ഇന്നലെ കാവ്യ മാധവന്റെ…

60 mins ago

മുഹമ്മദ് നബിയേയും നിയമവ്യവസ്ഥയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി: സൗദിയില്‍ മലയാളിക്ക് കഠിന ശിക്ഷ

സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദി അരാംകോയില്‍…

3 hours ago

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

11 hours ago

This website uses cookies.