Categories: National

ബിരിയാണിയില്‍ ചത്ത പല്ലി; ചിത്രം സഹിതം റെയില്‍വേ മന്ത്രിക്ക് ട്വീറ്റ് ചെയ്ത് യാത്രക്കാരന്‍

ഉത്തര്‍പ്രദേശ്: ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ലഭിക്കുന്ന ആഹാരം ഉപയോഗശൂന്യമാണെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ ‘പൂര്‍വ എക്‌സ്പ്രസി’ലെ യാത്രക്കാരന് വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നും ലഭിച്ചത് ചത്ത പല്ലിയെ. യാത്രക്കാരന്‍ ഉടന്‍തന്നെ സംഭവം ചിത്രസഹിതം റയില്‍വേ മന്ത്രിക്ക് ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച്ച പൂര്‍വ്വ എക്‌സ്പ്രസില്‍ ജാര്‍ഖണ്ഡില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിലെ ഒരാള്‍ക്കാണ് ഉച്ചഭക്ഷണമായി വിതരണം ചെയ്ത വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നും പല്ലിയെ ലഭിച്ചത്. ബിരിയാണി തുറന്നപ്പോള്‍ അസ്വാഭാവികമായി എന്തോ കിടക്കുന്നത് കണ്ട യാത്രക്കാരന്‍ എടുത്ത് നോക്കിയപ്പോള്‍ ഞെട്ടിപ്പോവുകയായിരുന്നു.

ഭക്ഷണത്തില്‍ ചത്ത പല്ലിയാണുണ്ടായിരുന്നതെന്ന് ടിക്കറ്റ് എക്‌സാമിനറോടും പാന്‍ട്രി അറ്റന്ററിനോടും പരാതി പറഞ്ഞെങ്കിലും അവര്‍ അത് അവഗണിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഭക്ഷണം മോശമെന്നതിന്റെ തെളിവിന് മൊബൈലില്‍ പടമെടുത്ത് അത് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതേ ട്രെയിനില്‍ നിന്നും ഭക്ഷണം കഴിച്ച ഒരാള്‍ക്ക് ശാരീരിക ആസ്വാസ്ഥ്യവുമുണ്ടായി.

ഇതിനെ തുടര്‍ന്നാണ് പല്ലി ചത്ത് കിടക്കുന്ന ബിരിയാണിയുടെ ചിത്രം സഹിതം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തത്. ഉടനെ തന്നെ നടപടിയുണ്ടാവുകയും ചെയ്തു.

ട്രെയിന്‍ ഉത്തര്‍പ്രദേശിലെ മുഗള്‍സാരായി സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരെത്തി അസ്വസ്ഥത അനുഭപ്പെട്ട യാത്രക്കാര്‍ക്ക് മരുന്ന് നല്‍കി. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രെയിന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കൊള്ളില്ലെന്നും ഭക്ഷണമുണ്ടാക്കുന്നത് മലിന ജലത്തിലും വൃത്തിയില്ലാത്ത സ്ഥലത്തുമാണെന്നും കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കഴിഞ്ഞാഴ്ച പാര്‍ലമന്റെില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല സിഐജി ഓഡിറ്റിങ് ടീം നടത്തിയ പരിശോധനയില്‍ 75 ശതമാനം യാത്രക്കാരും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും വൃത്തിയിലും തൃപ്തരല്ലെന്നും ശരാശരിയിലും താഴെയാണ് നിലവാരം എന്നാണ് ഭൂരിപക്ഷം യാത്രക്കാരുടെയും അഭിപ്രായമെന്നും കണ്ടെത്തിയിരുന്നു.

Share
Published by
evartha Desk

Recent Posts

താനും ലൈംഗിക പീഡനത്തിനിരയായി; ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞ് നടി തനുശ്രീയുടെ വെളിപ്പെടുത്തല്‍

മീറ്റു ക്യാംപെയ്‌ന്റെ ഭാഗമായി നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ തുറന്നു പറഞ്ഞിരുന്നു. ഹോളിവുഡില്‍ നിന്നും തുടങ്ങിയ ഈ ക്യാമ്പയിന്‍ ലോകം ഏറ്റുപിടിക്കുകയും പിന്നീട് അത്…

9 mins ago

ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒപ്പം കൂട്ടി സ്‌കൂള്‍ അധ്യാപിക നാടുവിട്ടു

ചേര്‍ത്തല തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒന്നിച്ച് നാടുവിട്ടതായി സൂചന. അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മൊബൈല്‍…

18 mins ago

‘ഒഴിവാക്കാനാകുന്ന മരണങ്ങള്‍..!: രാത്രി യാത്ര ഒഴിവാക്കണമെന്ന് പറയുന്നതിന് കാരണങ്ങള്‍ പലതാണ്…

റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ് കേരളത്തില്‍. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് അപകട ശേഷം പരിതപിച്ചിട്ട് കാര്യമില്ല. നമ്മുടെയും ഒപ്പമള്ളവരുടെയും സുരക്ഷയ്ക്കായി സ്വയം നമ്മള്‍…

32 mins ago

ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും (28) പി.കശ്യപും (32) വിവാഹിതരാകുന്നു. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും…

43 mins ago

യു.എ.ഇയിലുള്ളവര്‍ ജാഗ്രതൈ!: വാഹനാപകടങ്ങള്‍ കണ്ടാല്‍ ഫോട്ടോ എടുക്കരുത്; 30 ലക്ഷം രൂപ പിഴ അടക്കേണ്ടിവരും

യു.എ.ഇയില്‍ വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക. 30 ലക്ഷത്തോളം രൂപ പിഴ നല്‍കേണ്ടിവരും. അബൂദബി പൊലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അപകടത്തിന്റെ ചിത്രം പകര്‍ത്തുന്ന പ്രവണത…

50 mins ago

വിവരാവകാശ അപേക്ഷകള്‍ എന്ന് കേട്ടാലേ മോദി സര്‍ക്കാരിന് പേടിയാണ്; മോദിയുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെ സര്‍ക്കാരിനെ കുഴക്കിയ എട്ട് വിവരാവകാശ അപേക്ഷകള്‍ ഇതൊക്കെയാണ്

പ്രധാനമന്ത്രിയുടെ ഡിഗ്രി മുതല്‍ നോട്ട് നിരോധനത്തിന് ശേഷമുണ്ടായ ബാങ്ക് നിക്ഷേപങ്ങള്‍ വരെ നിരവധി വിവരാവകാശ അപേക്ഷകള്‍ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളെയും ശരിക്കും വെള്ളം കുടിപ്പിച്ചിട്ടുണ്ട്.…

1 hour ago

This website uses cookies.