ബീഹാറിലെ മഹാസഖ്യം തകര്‍ന്നു: നിതീഷ് കുമാർ രാജിവെച്ചു

single-img
26 July 2017

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രാ​ജി​വ​ച്ചു. സം​സ്ഥാ​ന​ത്ത് മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യാ​ണ് നി​തീ​ഷ് ഗ​വ​ർ​ണ​ർ​ക്കു രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

അഴിമതിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനാലാണ് നിതീഷ് രാജിവെച്ചത്. ഇതോടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബിഹാറിലെ മഹാസഖ്യവും തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.

രാജി ബിഹാറിന്റെ താൽപര്യം അനുസരിച്ചെന്നായിരുന്നു നിതീഷ് കുമാർ പ്രതികരിച്ചത്.  ആർ.ജെ.ഡിയുമായി ചേർന്ന് സംസ്ഥാനം ഭരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെ​ഡി​യു അ​ധ്യ​ക്ഷ​നാ​യി​രു​ന്ന നി​തീ​ഷ് കു​മാ​ർ ആ​ർ​ജെ​ഡി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ച്ച​ത്. ആ​ർ​ജെ​ഡി​ക്ക് എ​ണ്‍​പ​തും ജെ​ഡി​യു​വി​ന് എ​ഴു​പ​ത്തൊ​ന്നും അം​ഗ​ങ്ങ​ളാ​ണ് നി​യ​മ​സ​ഭ​യി​ലു​ള്ള​ത്.

ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, മ​ക​ൻ തേ​ജ​സ്വി, മ​ക​ളും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ മി​സ ഭാ​ര​തി എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ സി​ബി​ഐ റെ​യ്ഡു ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യം ഉ​ല​യാ​ൻ തു​ട​ങ്ങി​യ​ത്. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ജെ​ഡി​യു സ​ഹാ​യി​ച്ച​ത് പ്ര​ശ്നം വ​ഷ​ളാ​ക്കി.

മ​ഹാ​സ​ഖ്യം പൊ​ളി​യാ​തി​രി​ക്കാ​ൻ ജെ​ഡി​യു ആ​ർ​ജെ​ഡി പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ കോ​ണ്‍​ഗ്ര​സ് മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഇ​ത് അ​സ്ഥാ​ന​ത്താ​ക്കി​യാ​ണ് നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്.