ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: പി.യു ചിത്രയെ മാറ്റിനിര്‍ത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

single-img
25 July 2017

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍നിന്നും മലയാളി താരം പി യു ചിത്രയെ മാറ്റിനിര്‍ത്തിയ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും മാറ്റിനിര്‍ത്തുന്നത് ശരിയല്ല.

മല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഫീഷല്‍സിനെ കൊണ്ടുപോകാനാണ് ചിത്രയെ മാറ്റിനിര്‍ത്തുന്നതെങ്കില്‍ അതൊട്ടും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ അത്‌ലറ്റിക് ഫെഡറേഷനാണ് ചിത്രയെ മീറ്റില്‍നിന്നും ഒഴിവാക്കിയത്.

അതേസമയം ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ പി.യു.ചിത്ര ഹൈക്കോടതിയെ സമീപിക്കും. അത്‌ലറ്റിക്‌ ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍. എസ് സിജിന്‍ പറഞ്ഞു. ഫെഡറേഷനില്‍ പ്രമുഖമലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തി.