നാളെ ഹര്‍ത്താല്‍ ഇല്ല: ഹര്‍ത്താല്‍ പിന്‍വലിച്ചെന്ന് പിഡിപി

single-img
25 July 2017

നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്നാവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കര്‍ണാടക എന്‍ഐഎ കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.