ഡ്രൈവര്‍ രഹിത കാറുകള്‍ ഇന്ത്യയില്‍ ഓടില്ല: കാരണം ഇതാണ്

single-img
25 July 2017

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തിലിറക്കാന്‍ ഗൂഗില്‍, മെഴ്‌സിഡസ് പോലുള്ള വമ്പന്‍മാര്‍ പദ്ധതിയിട്ടിരുന്നു.

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഒരു സാങ്കേതിക വിദ്യയും നമുക്ക് വേണ്ടെന്ന് നിതിന്‍ ഗഡ്കരി പറയുന്നു. ഒരു രാജ്യത്ത് തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ടെങ്കില്‍ സാങ്കേതവിദ്യ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്നും ഗഡ്കരി പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ 22 ലക്ഷത്തോളം ഡ്രൈവര്‍മാരുണ്ട്. സര്‍ക്കാര്‍ രാജ്യത്തുടനീളം 100 ഡ്രൈവര്‍ ട്രെയിനിങ് സ്ഥാപനങ്ങള്‍ തുടങ്ങും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.