മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ല; ബുധനാഴ്ച പി.ഡി.പി ഹര്‍ത്താല്‍

single-img
24 July 2017


തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പി.ഡി.പി ഹര്‍ത്താല്‍. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗിയായ മാതാവിനെ കാണാനും ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ മാതാപിതാക്കളെ കാണാന്‍ അനുമതി നല്‍കിയ കോടതി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയില്ല.

ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ മഅദനിക്ക് മാതാപിതാക്കളെ കാണുന്നതിന് കേരളത്തില്‍ തങ്ങാം. ഏഴിന് തിരിച്ച് ജയിലില്‍ എത്തണം. ഓഗസ്റ്റ് ഒന്‍പതിനാണ് മകന്റെ വിവാഹം. മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ പ്രോസിക്യുഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യൂഷന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മദനിയോട് കര്‍ണാടക ഭരണകൂടം കാട്ടുനീതിയാണ് കാട്ടുന്നതെന്ന് പി.ഡി.പി ആരോപിച്ചു.