ഉഴവൂര്‍ വിജയന് യാത്രാമൊഴിയേകി ജന്മനാട്; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

single-img
24 July 2017


കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ജന്മനാട്. ഇന്ന് ഉച്ചയോടെ വിജയന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം സഹോദരീ പുത്രന്‍ ചിതയ്ക്ക് തീ കൊളുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ അടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഇന്നലെ രാവിലെ ഏഴിന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു ഉഴവൂര്‍ വിജയന്റെ അന്ത്യം. പ്രമേഹം മൂര്‍ഛിച്ചതിനെ തുര്‍ന്ന്് ഒരു മാസം മൂന്‍പാണ് ഉഴവൂര്‍ വിജയനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. ഇതിനിടെ ഹൃദയ, ഉദര രോഗവും അനുഭവപ്പെട്ടതോടെയാണ് ഈ മാസം 11ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.