ശ്രീറാം വെങ്കട്ടരാമന്‍ മമ്മൂട്ടിയുടെ ‘കട്ട ഫാനായത്’ എങ്ങനെ ?

single-img
24 July 2017

ദേവികുളം സബ്ബ്കളക്ടര്‍ പദവി തനിക്ക് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു നല്‍കിയതെന്ന് ശ്രീറാം വെങ്കട്ടരാമന്‍. റവന്യൂ വകുപ്പിനെ കുറിച്ചും നിയമങ്ങളെ കുറിച്ചും പഠിക്കാന്‍ സാധിച്ചുവെന്നും മറയില്ലാതെ ജനങ്ങളോട് പെരുമാറാന്‍ സാധിച്ചെന്നും ശ്രീറാം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീറാം.

പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് കഴിഞ്ഞ 10 വര്‍ഷമായി പത്രം വായിക്കാറില്ലെന്നായിരുന്നു ശ്രീറാമിന്റെ മറുപടി. ‘പത്രം വായിക്കുന്നവരുണ്ടാകാം, എന്നാല്‍ താനങ്ങനല്ല. ചാനല്‍ ഇടക്ക് കാണാറുണ്ട്. എനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ എടുക്കുക എന്ന ശൈലിയാണ് ഞാന്‍ സ്വീകരിക്കാറുള്ളത്’ എന്നും അദ്ദേഹം പറഞ്ഞു.

താനൊരു നല്ല മമ്മൂട്ടി ഫാനാണെന്നും വെളിപ്പെടുത്തുകയുണ്ടായി അദ്ദേഹം. ‘ദി കിങ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അനശ്വരമാക്കിയ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തെ എല്ലാവരേയും പോലെ തനിക്കും ഇഷ്ടമാണെന്നും ശ്രീറാം പറഞ്ഞു. ജോസഫ് അലക്‌സ് എന്ന കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറപടിയായിട്ടാണ് ശ്രീറാം ഇങ്ങനെ പ്രതികരിച്ചത്.

വാര്‍ത്തകളില്‍ ഇടം നേടിയ ആ ബുള്ളറ്റ് തന്റെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ യാത്രകളൊന്നും അധികം നടത്തിയിട്ടില്ല, എന്നാല്‍ ഏഴു ദിവസം ലഡാക്കില്‍ നടത്തിയ യാത്ര രസകരമായിരുന്നുവെന്നും ശ്രീറാം പറഞ്ഞു.