വിവാദ പ്രസ്താവനയുമായി ശോഭാ സുരേന്ദ്രന്‍: ‘പിണറായി ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യത്തില്‍’

single-img
24 July 2017

മുഖ്യമന്ത്രി പിണറായി വിജയനൊക്കെ ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നതു ഞങ്ങളുടെ ഔദാര്യത്തിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പയ്യന്നൂരില്‍ സിപിഎം–ബിജെപി അക്രമമുണ്ടായതിനെ തുടര്‍ന്നു സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.

18 സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടിയാണ് ബിജെപി. അവിടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ ഔദാര്യത്തിലാണ് കഴിയുന്നതെന്ന് മറക്കരുത്. കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പിണറായിയും കോടിയേരിയുമാണ്. ഇരുനേതാക്കളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരുടെ തണലിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത് എന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

ആര്‍എസ്എസ് നേതൃത്വം അനുവദിച്ചാല്‍, കേരളത്തിലെ അമ്മമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കും. ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളെ നേരിട്ടു കണ്ടാല്‍ ചെരിപ്പൂരി അടിക്കും എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.