പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വിവാദസര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു: സമയക്രമത്തില്‍ ഇളവ്

single-img
24 July 2017

കൊച്ചി: പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇനി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് 12 മണിക്കൂര്‍ മുന്‍പ് രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും.

മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ഹൈക്കോടതി അംഗീകരിച്ചു.

മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കണമെന്ന എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസറുടെ സര്‍ക്കുലറിനെ തുടര്‍ന്നാണു പ്രതിസന്ധി ഉടലെടുത്തത്. അതോടെ, ഷാര്‍ജയില്‍നിന്നു മൃതദേഹം അയയ്ക്കുന്നത് നിലച്ചിരുന്നു.

മൃതദേഹം വിമാനത്താവളത്തിലെത്തിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള എന്‍ഒസി എന്നിവ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.