ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

single-img
24 July 2017

മദീന: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. ഇന്ന് രാവിലെയാണ് ഗോവയില്‍നിന്നുള്ള ഹജജ് തീര്‍ത്ഥാടക സംഘം എയര്‍ ഇന്തൃയുടെ 5153 വിമാനത്തില്‍ മദീനയില്‍ എത്തിയത്. ആദ്യ സംഘത്തില്‍ 240ഓളം തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. ഇന്ത്യന്‍ അംബാസിഡറും കോണ്‍സുല്‍ ജനറലും മറ്റ് ഉദേൃാഗസ്ഥരും ചേര്‍ന്നാണ് ഹാജിമാരെ സ്വീകരിച്ചത്.