‘നീന്തല്‍ രാജാവ്’ സ്രാവിന് മുന്നില്‍ നീന്തി തോറ്റു

single-img
24 July 2017


നീന്തലില്‍ ഇതിഹാസം കുറിച്ച് കടലില്‍ മല്‍സരിക്കാനിറങ്ങിയ മൈക്കിള്‍ ഫെല്‍പ്‌സിന് ഇക്കുറി തോല്‍വിയുടെ മധുരം. തറപറ്റിച്ചതാരാണെന്നല്ലേ. കടലില്‍ സമയങ്ങള്‍ക്കും മേലെ കുതിച്ചു പായുന്ന സ്രാവ്. നീന്തലില്‍ വേഗത്തിന്റെ രാജകുമാരന്‍ മൈക്കല്‍ ഫെല്‍പ്‌സും സ്രാവും തമ്മിലുള്ള നീന്തല്‍ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്തത് ഡിസ്‌കവറി ചാനലായിരുന്നു. ഫെല്‍പ്‌സ് വെഴ്‌സസ് ഷാര്‍ക്ക്; ഗ്രേറ്റ് ഗോള്‍ഡ് ആന്റ് ദ് ഗ്രേറ്റ് വൈറ്റ് എന്നായിരുന്നു മത്സരത്തിന്റെ പേര്. 100 മീറ്ററായിരുന്നു മത്സരം.

കേവലം രണ്ട് സെക്കന്റിനായിരുന്നു ഫെല്‍പ്‌സിന്റെ തോല്‍വി. സ്രാവും ഫെല്‍പ്‌സും ആദ്യ 25 മീറ്റര്‍ ദൂരം വരെ ഒന്നിച്ചായിരുന്നു. പിന്നീട് സ്രാവ് 36.10 സെക്കന്റ് കൊണ്ട് ദൂരം പിന്നിട്ടപ്പോള്‍, ഫെല്‍പ്‌സ് എടുത്തത് 38.10 സെക്കന്റാണ്. 52 ഡിഗ്രി തണുത്ത വെള്ളത്തില്‍ അതീവ സുരക്ഷാ സംവിധാനത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിനനുസരിച്ച് 1 മില്ലി മീറ്റര്‍ കട്ടിയുള്ള സ്യൂട്ടും മോണോഫിനും ഫെല്‍പ്‌സ് അണിഞ്ഞിരുന്നു.

നീന്തലില്‍ നേരിയ സെക്കന്റില്‍ തോല്‍വി അറിഞ്ഞെങ്കിലും തന്റെ ആവാസ വ്യവസ്ഥയില്‍ എത്തി മത്സരിച്ച മനുഷ്യന് മാന്യതയോടെ വിട പറഞ്ഞാണ് സ്രാവ് കടലിലേക്ക് തിരികെ പോയത്. ഒളിംപിക്‌സിലെ സ്വര്‍ണ്ണ വേട്ടക്കാരനാണ് ഫെല്‍പ്‌സ്. 28 മെഡലുകളില്‍ 23 എണ്ണം സ്വര്‍ണ്ണമാണ്.

https://www.youtube.com/watch?v=9ivx8IQwQl0