ദിലീപിനൊപ്പം രണ്ടു സിനിമകളില്‍ അഭിനയിച്ച യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചത് എന്തിന്? നടി കുടുങ്ങും

single-img
24 July 2017

ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു യുവനടിയെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അന്വേഷണസംഘം കൂടുതല്‍ ഊര്‍ജ്ജസ്വലമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റും ചോദ്യം ചെയ്യലുമെല്ലാം ഇനി വളരെ പെട്ടെന്നായിരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ദിലീപുമായി അടുത്ത ബന്ധം ഉള്ള ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക നിക്ഷേപിക്കപ്പെട്ടുവെന്നും ഇതാണ് നടിയെ ചോദ്യം ചെയ്യാന്‍ ഇടയാക്കുന്ന സാഹചര്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2 സിനിമകളില്‍ മാത്രം ദിലീപിനൊപ്പം അഭിനയിച്ച ഈ നടിക്ക് ദിലീപുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. യുവ നടി ആക്രമിക്കപ്പെട്ട ശേഷമാണ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കപ്പെട്ടത് എന്നുള്ളതും സംശയത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.