അമ്മയുടെ കാമുകനെ 20 കാരന്‍ കഴുത്തുഞെരിച്ചു കൊന്നു

single-img
24 July 2017


ന്യൂഡല്‍ഹി: കൂട്ടുകാരുടെ കളിയാക്കലില്‍ മനംനൊന്ത് വീട്ടില്‍ ഒപ്പം താമസിക്കുന്ന അമ്മയുടെ കാമുകനെ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഡല്‍ഹി ഭജന്‍പൂരിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മദന്‍ മോഹന്‍ ഭാര്യമരിച്ച ശേഷം വീട്ടുവേലക്കാരിയോടൊപ്പമായിരുന്നു താമസം.

ഇവരുടെ ഭര്‍ത്താവ് നേരത്തെ അപകടത്തില്‍ മരിച്ചിരുന്നു. മാതാവിനൊപ്പം മദന്‍ മോഹന്‍ താമസിക്കുന്നത് ചൂണ്ടിക്കാട്ടി പ്രേംനാഥിനെ സുഹൃത്തുക്കള്‍ പതിവായി പരിഹസിക്കാറുണ്ടായിരുന്നു. മാതാവിനൊപ്പം കാമുകന്‍ താമസിക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന പ്രേംനാഥ് വല്ലപ്പോഴും മാത്രമേ വീട്ടില്‍ എത്തിയിരുന്നുള്ളൂ.

കഴിഞ്ഞ ദിവസം മദന്‍മോഹനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയ പ്രേംനാഥ് ഇയാള്‍ തനിച്ചുള്ളപ്പോള്‍ കൂട്ടുകാരനൊപ്പം വീട്ടിലെത്തുകയും കൃത്യം നിര്‍വഹിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇത് കണ്ട അയല്‍ക്കാരനാണ് സംഭവം പോലീസിനെ അറിയിക്കുന്നത്. സംഭവത്തില്‍ പ്രേംനാഥിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.