വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു; വൈകിട്ട് മൂന്ന് മണിക്ക് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടല്‍

single-img
23 July 2017

ലോർഡ്‌സ്: ലോര്‍ഡിസില്‍ കപില്‍ ദേവ് ലോക കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ചരിത്രം ഇന്ത്യന്‍ വനിതാ ടീമിലൂടെ ആവർത്തിക്കുമോയെന്ന ഉറ്റുനോട്ടത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. മൂന്ന് തവണ ലോകകപ്പ് ഉയര്‍ത്തിയ ആവേശവുമായി ഇംഗ്ലണ്ട് വനിതാ ടീം ഇന്ന് ഇന്ത്യന്‍ വനിതാ ടീമിനെ നേരിടുമ്പോള്‍ ആരാധകരുടെ ശ്രദ്ധമുഴുവന്‍ നായിക മിതാലി രാജില്‍ ആയിരിക്കും.

ഭയമില്ലാതെ കളിച്ചാല്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ധത്തിലാക്കി കപ്പുറപ്പിക്കാനാവുമെന്ന പ്രതീക്ഷ മിതാലി നയിക്കുന്ന നീലപ്പടയ്ക്കുണ്ട്. കൂടാതെ സെമിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തതിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ വനിതാ ടീമിന് കരുത്ത് പകരുന്നുണ്ട്.

താരങ്ങളെല്ലാം മികച്ച ഫോമിലാണ് ഇപ്പോളുള്ളത്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ആദ്യം കളിക്കുന്നതിന്റെ ഭയം മിക്ക യുവതാരങ്ങളെയും ബാധിക്കുമോയെന്നതും ടീമിനെ അലട്ടുന്നുണ്ട്. എന്നാല്‍ താനടക്കമുള്ള താരങ്ങള്‍ക്ക് കളിക്കളത്തില്‍ അവരെ ഫോം കണ്ടെത്തുന്നതില്‍  സഹായിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മിതാലി പറഞ്ഞു. ലോര്‍ഡിസില്‍ വൈകിട്ട് മൂന്ന് മണിക്കാണ് ഏറ്റുമുട്ടല്‍. ടീമിന്റെ മുഴുവന്‍ കരുത്തും പുറത്തെടുത്താല്‍ ലോകകപ്പ് കിരീടം ചൂടാനാകുമെന്ന പ്രതീക്ഷയിലാണ് ടീമംഗംങ്ങള്‍.