മലയാള സിനിമാ താരങ്ങളുടെ ദുബായ് നിക്ഷേപത്തില്‍ അന്വേഷണം

single-img
23 July 2017

കൊച്ചി : മലയാള സിനിമാ താരങ്ങളുടെ ഹവാല സാന്നിധ്യവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന നിക്ഷേപങ്ങളില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനു സഹായം തേടി യു.എ.ഇ.യിലെ അധികൃതരെ സമീപിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍ താരങ്ങള്‍ നിക്ഷേപങ്ങള്‍ നടത്തിയതായാണ് വിവരം.

താരങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളില്‍ നിക്ഷേപമുണ്ടെങ്കിലും കുറേക്കാലമായി ദുബായോട് കാണിക്കുന്ന താലപ്പര്യമാണ് അന്വേഷണം അവിടെ കേന്ദ്രീകരിക്കാന്‍ കാരണം. താര നിശകളുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇത്തരം നിക്ഷേപവുമായി സംബന്ധിച്ച എല്ലാ വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.

നേരത്തെ താരനിശകളുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതുമായി നേരിട്ടുബന്ധമില്ലെങ്കിലും ഏതാനും വര്‍ഷംമുമ്പ് സിനിമയിലെ മറ്റൊരു സംഘടന വിദേശത്ത് സംഘടിപ്പിച്ച താരനിശയുടെ കണക്കുകള്‍ ഇതുവരെ പാസാക്കിയിട്ടില്ലെന്ന് സംഘടനയിലെ ഒരുവിഭാഗം ആരോപിക്കുന്നുണ്ട്. 27 ലക്ഷംരൂപ കാണാതെ പോയെന്നായിരുന്നു ആരോപണം.