മലയാളി നടിയുടെ അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ആളെ പിടികൂടി പോലീസ്, കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് സൂചന

single-img
23 July 2017

കൊച്ചി:  സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും തന്റെ  അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കിരണിനെയാണ് പരാതിയെ തുടര്‍ന്ന്  എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു എന്നു കാണിച്ച് മലയാളത്തിലെ പ്രമുഖ നടി കഴിഞ്ഞ ദിവസമാണ് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. ചിത്രങ്ങളുടെ പേരില്‍  നിരന്തരം ഇയാള്‍ തന്നെ ബ്ലാക്ക്‌മെയിലിംഗ് ചെയ്തിരുന്നു എന്നായിരുന്നു നടിയുടെ പരാതിയില്‍.

നടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഞായറാഴ്ച രാവിലെയാണ് പാലക്കാട് സ്വദേശിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. നടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.