‘വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചന’; ഒരു എംഎല്‍എയ്ക്കും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കും പങ്കുണ്ടെന്നും എംഎല്‍എയുടെ ഭാര്യ

single-img
23 July 2017

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിനെ അറസ്റ്റു ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി എംഎല്‍എയുടെ ഭാര്യ ശുഭ. തിരുവനന്തപുരം ജില്ലയിലെ ഒരു എംഎല്‍എയ്ക്കും സിപിഐഎമ്മിന്റെ പ്രദേശിക നേതാക്കള്‍ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ശുഭ ആരോപിച്ചു. ഗൂഢാലോചനയെക്കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.

താനും കുടുംബവും വിന്‍സെന്റിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നും സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും ശുഭ പറഞ്ഞു.
പരാതിക്കാരി വിന്‍സെന്റിന്റേയും തന്റെ ഫോണിലേക്കും നിരന്തരം വിളിച്ചിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുമെന്നും അവര്‍ പറഞ്ഞിരുന്നുവെന്ന് ശുഭ പറഞ്ഞു.

‘പരാതിക്കാരി നിരന്തരം വിന്‍സെന്റിനെ വിളിക്കുമായിരുന്നു. കോള്‍ എടുക്കാത്തതുകൊണ്ട് അവര്‍ എന്നെയും വിളിക്കുമായിരുന്നു. അദ്ദേഹം എല്ലാ കാര്യവും എന്നോട് പറഞ്ഞിരുന്നു. ഗൂഢാലോചനയെക്കുറിച്ചെല്ലാം ചൂണ്ടികാട്ടി പരാതി നല്‍കിയെങ്കിലും ഇതില്‍ ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ക്കെതിരെ അര്‍ഹമായ നടപടി ഉണ്ടാവണം എന്നാണ് ഞങ്ങളുടെ ആവശ്യമെന്നും’ എംഎല്‍എയുടെ ഭാര്യ അഭിപ്രായപ്പെട്ടു.

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയെ തുടര്ന്ന് എം.വിന്‍സെന്റ് എംഎല്‍എയെ ഇന്നലെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ഇദ്ദേഹത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. നെയ്യാറ്റിന്‍കര ജില്ലാ സബ്ജയിലിലേക്കാണ് ഗൂഢാലോചനയെക്കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും അതില്‍ നടപടി ഒന്നുമുണ്ടായില്ല.
കൊണ്ടുപോയത്.