സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇല്ല: ഇനി മത്സരിക്കേണ്ടന്ന് പോളിറ്റ് ബ്യൂറോ

single-img
23 July 2017

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇനി മത്സരിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. തീരുമാനം നാളെ കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. കേന്ദ്രകമ്മിറ്റിയില്‍ ഇക്കാര്യത്തിലുള്ള ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബംഗാള്‍ ഘടകം ശ്രമിക്കും. അ​ടു​ത്ത മാ​സം 18 ന് ​ആ​ണ് രാ​ജ്യ​സ​ഭ​യി​ലെ യെ​ച്ചൂ​രി​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​ത്.

യെച്ചൂരിയെ വീണ്ടും ബംഗാളില്‍ നിന്നു മത്സരിപ്പിക്കണമെന്ന നിലപാടാണ് ബംഗാള്‍ ഘടകത്തിന്റേത്. പശ്ചിമബംഗാളില്‍ ഒഴിവുവരുന്ന ആറ് രജ്യസഭ സീറ്റുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നിന്നാല്‍ കഴിയുo. മത്സരിക്കുന്നത് യെച്ചൂരിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ സ്വീ​ക​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ക​ണ്ടാ​ണ് യെ​ച്ചൂ​രി​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നേരത്തെ, രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.രണ്ട് തവണയിൽ കൂടുതൽ രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന പാർട്ടി നയം ജനറൽ സെക്രട്ടറി പദവിയിലിരുന്ന് മറികടക്കാൻ ഉദ്ദേശിക്കുന്നില്ല. ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കാണ്. അതിനാൽ വീണ്ടും മത്സരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.