വെള്ളം കുടിക്കുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ രോഗിയാകില്ല

single-img
22 July 2017

വെള്ളം കുടിക്കുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാതം, പിത്തം, കഫം സംബന്ധമായ രോഗങ്ങളില്‍ നിന്നും രക്ഷനേടാമെന്ന് റിപ്പോര്‍ട്ട്. വാത, പിത്ത, കഫത്തിനെ സന്തുലിതമായി വെക്കാനുള്ള 4 കാര്യങ്ങള്‍ മനുഷ്യന്‍ തന്റെ നിത്യ ജീവിതത്തില്‍ തുടര്‍ന്ന് പോവുകയാണെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും.

ഭക്ഷണം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന് തുല്യമാണെന്നാണ് പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണം മുഴുവന്‍ നമ്മുടെ ശരീരത്തില്‍ ഒരു സ്ഥലത്ത് പോയി ആമാശയത്തില്‍ കേന്ദ്രീകരിക്കും. നാം ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആമാശയത്തില്‍ അഗ്‌നി പ്രജ്വലിക്കും.

ഇംഗ്ലീഷില്‍ ഇതിനെ digestion process എന്ന് പറയും. എങ്ങിനെയാണോ അടുപ്പില്‍ തീ കത്തിച്ചാല്‍ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ജട്ടറില്‍ തീ കത്തുമ്പോള്‍ ഭക്ഷണം ദഹിക്കുന്നത്. ആ അഗ്‌നിയുടെ മുകളില്‍ വെള്ളം ഒഴിച്ചാല്‍ എന്താ സംഭവിക്കുക? അഗ്‌നിയും, ജലവുമായി ഒരിക്കലും ചേരില്ല. ആ വെള്ളം അഗ്‌നിയെ കെടുത്തും. അപ്പോള്‍ നമ്മള്‍ കഴിച്ച ഭക്ഷണം വയറില്‍ കിടന്ന് അടിയും. ആ അടിയുന്ന ഭക്ഷണം നൂറ് തരത്തിലുള്ള വിഷങ്ങള്‍ ഉണ്ടാക്കും. ആ വിഷം നമ്മുടെ ജീവിതം നരക തുല്യമാക്കും.

വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി(കുറേശെ) കുടിക്കുക. ചായ, കാപ്പി മുതലായവ കുടിക്കുന്നതുപോലെ. ഒറ്റയടിക്ക് വെള്ളം കുടിക്കുന്ന ശീലം തെറ്റാണ്. ജീവിതത്തില്‍ എത്രതന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വെച്ച വെള്ളം, വാട്ടര്‍കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ വേനല്‍ക്കാലത്ത് മണ്‍കലത്തില്‍ വെച്ചവെള്ളം കുടിക്കാം.

തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളും ഉണ്ട്. കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും. ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയില്‍ ആണല്ലോ, അപ്പോള്‍ ഐസിട്ട വെള്ളത്തിന്റെയും, ഫ്രിഡ്ജില്‍ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങള്‍ ആലോചിച്ചാല്‍ മനസ്സിലാകും. ഈ വെള്ളം വയറ്റിനുള്ളില്‍ ചെന്നാല്‍ അവിടെ അടി നടക്കും.

ശരീരത്തിന് ഈ വെള്ളത്തെ ചൂടാക്കാന്‍ വളരെ പാടുപെടേണ്ടിവരും. അല്ലെങ്കില്‍ ഈവെള്ളം പോയി ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താല്‍ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരു പക്ഷിയും, മൃഗവും തണുത്തവെള്ളം കുടിക്കുന്നില്ല. മനുഷ്യന്റെ കാര്യം ജനിക്കുമ്പോള്‍ തന്നെ ഫ്രിഡ്ജും കൊണ്ടാണ് ജനിച്ചത്. അതുപോലെയാ പലരുടെയും അവസ്ഥ!

കാലത്ത് എഴുന്നേറ്റ ഉടനെ മുഖം കഴുകാതെ 2, 3 ഗ്ലാസ് വെള്ളം കുടിക്കുക. കാരണം രാവിലെ നമ്മുടെ ശരീരത്തില്‍ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും. നമ്മുടെ വായില്‍ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയ പദാര്‍ത്ഥമാണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറില്‍ എത്തിയാല്‍ വയറിലെ ആസിഡിന്റെ മാത്ര നോര്‍മാലാകും. അതുകൂടാതെ ഈ വെള്ളം വന്‍കുടലില്‍ ചെന്ന് വയറില്‍ നല്ലപ്രഷര്‍ ഉണ്ടാക്കും. നിങ്ങള്‍ക്ക് രണ്ടോ, മൂന്നോ മിനിട്ട് കൊണ്ട് കക്കൂസില്‍ പോകാന്‍ തോന്നും, വയറ് നല്ലവണ്ണം ക്ലിയറാവുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും വയര്‍ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാല്‍ ജീവിതത്തില്‍ ഒരുരോഗവും വരാന്‍ സാധ്യതയില്ല.