ടോള്‍ നല്‍കിയിട്ട് പോയാല്‍ മതി: ‘തിരക്കുണ്ടെങ്കിലും ക്യൂ നിന്നേ പറ്റൂ’…

single-img
22 July 2017

ന്യൂഡല്‍ഹി: ടോള്‍ കമ്പനിക്ക് അനുകൂലമായ വിജ്ഞാപനമിറക്കി ദേശീയ പാത അതോറിറ്റി. എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കിയേ തീരു എന്നാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്.

അഞ്ചു വാഹനത്തില്‍ കൂടുതല്‍ ഒരു ട്രാക്കില്‍ ഉണ്ടെങ്കില്‍ ടോള്‍ ഗേറ്റ് തുറന്നിടേണ്ടതില്ലെന്നും അതോറിറ്റി വ്യക്തമാക്കി. പാലിയേക്കര ടോള്‍ പ്ലാസയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ട്രാക്കിലുണ്ടെങ്കില്‍ തുറന്നുവിടണമെന്ന് വാദങ്ങളുയര്‍ന്നിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടോള്‍ കമ്പനിക്ക് അനുകൂലമാകുന്ന വിധത്തില്‍ ദേശീയ പാത അതോറിറ്റിയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.