ശ്രീശാന്തിന്റെ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് സേവാഗ്

single-img
22 July 2017


ശ്രീശാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം ടീം ഫൈവിന് ആശംസകള്‍ നേര്‍ന്ന് മുന്‍ സഹതാരവും ക്രിക്കറ്ററുമായ വീരേന്ദര്‍ സേവാഗ്. ശ്രീശാന്തിനും ടീം ഫൈവിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും ബോക്‌സ്ഓഫീസില്‍ ശ്രീ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കട്ടെയെന്നും സേവാഗ് ഫേസ്ബുക്കില്‍ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു സേവാഗിന്റെ പ്രതികരണം.

അഞ്ച് പ്രൊഫഷണല്‍ ബൈക്ക് റേസേഴ്‌സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ബൈക്ക് റേസറായാണ് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് എത്തുന്നത്. തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണിയാണ് ടീം ഫൈവിലെ നായിക. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി.