സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

single-img
22 July 2017

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവളത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എ എം വിന്‍സെന്റിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിച്ചതുമായ ബന്ധപെട്ട പരാതിയില്‍ പൊലീസ് പരിശോധന നടത്തി വരികയാണ്. അതിന്റെ ഭാഗമായാണ് അറസ്റ്റ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൌരവത്തോടെ കാണും. അതിന്റെ ഭാഗമാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി മെഡിക്കല്‍ കോളേജ് അഴിമതി സംബന്ധിച്ചും പരിശോധന നടന്നുവരികയാണ്. അത് നടക്കട്ടെയെന്നും അതിന് ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.