രണ്ടാം വിവാഹത്തിന് ഒരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യയുടെ പ്രതികാരം

single-img
22 July 2017


തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ ഭര്‍ത്താവിന് യുവതി നല്‍കിയ പ്രതികാരം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും . എന്താണെന്നല്ലേ മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ കിടപ്പറയില്‍ ഉറക്കത്തിനിടെ കറിക്കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിച്ചാണ് യുവതി പ്രതികാരം വീട്ടിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയവുമായി സ്വന്തം വീട്ടിലേക്ക് കടന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. തുണിമില്ലില്‍ ജോലിചെയ്യുന്നതിനിടെ പ്രണയത്തിലായ സരസു 14 വര്‍ഷം മുമ്പാണ് ജഗദീശനെ വിവാഹം കഴിച്ചത്. ഈ വിവാഹത്തില്‍ ദമ്പതികള്‍ക്ക് നാലു കുട്ടികളുമുണ്ട്.

എന്നാല്‍ കുറച്ചു കാലമായി ദമ്പതികള്‍ അകല്‍ച്ചയിലായിരുന്നു. ഇതേതുടര്‍ന്ന് ഒരു വര്‍ഷമായി സരസു ഭര്‍ത്താവുമായി അകന്നു വികോട്ടയില്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം തങ്ങുകയായിരുന്നു. മാതാപിതാക്കള്‍ വെവ്വേറെ താമസം തുടങ്ങിയതോടെ ദമ്പതികളുടെ നാലു മക്കളും ജഗദീശന്റെ മാതാപിതാക്കള്‍ക്കൊപ്പം ഗുഡിയാട്ടത്തിലെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെ മകന്റെ ജന്‍മദിനാഘോഷത്തിന് വീട്ടിലെത്തിയ സരസു മകന്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്നു രാത്രി വീട്ടില്‍ തങ്ങി.

ജന്‍മദിന ദിവസം രാത്രി മദ്യപിച്ചെത്തിയ ജഗദീശനുമായി വഴക്കുണ്ടായി. മറ്റൊരു യുവതിയുമായി തനിക്ക് ബന്ധമുണ്ടെന്നും പ്രായമായ സരസുവിനെ ഒഴിവാക്കി ആ യുവതിയെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ജഗദീശന്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ദമ്പതികള്‍ ഇരുവരും രാത്രി രണ്ടുമണിവരെ വഴക്ക് തുടര്‍ന്നു. ഉറങ്ങാന്‍ കിടന്ന ജഗദീശന്‍ നല്ല ഉറക്കമായപ്പോള്‍ സരസു മൂന്നുമണിയോടെ കറിക്കത്തിയെടുത്ത് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

തുടര്‍ന്ന് മുറിച്ചെടുത്ത ജനനേന്ദ്രിയം പേഴ്‌സിലിട്ട് സരസു വികോട്ടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനിടെ ജഗദീശന്റെ കരച്ചില്‍ കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സരസുവിനെ വികോട്ടയിലെ വീട്ടിലെത്തും മുമ്പ് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ജഗദീശന്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അറസ്റ്റിലായ സരസുവിനെ കോടതി റിമാന്‍ഡ് ചെയ്തു.