‘മഴക്കാലത്ത് യൂണിഫോമിനൊപ്പം വിദ്യാര്‍ഥികള്‍ക്കു ഷൂസും സോക്‌സും വേണ്ട’

single-img
22 July 2017

തിരുവന്തപുരം: മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ധരിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. ഇതുസംബന്ധിച്ച് ബാലാവകാശ കമീഷന്‍ ഇറക്കിയ ഉത്തരവ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കുളുകള്‍ ഉള്‍പ്പടെ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍.

വര്‍ഷകാലത്ത് അനുയോജ്യമായ പാദരക്ഷകള്‍ അണിഞ്ഞ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം എല്ലാ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്രിന്‍സിപ്പല്‍മാര്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മഴക്കാലത്ത് ഷൂസും സോക്‌സും ധരിച്ച് സ്‌കൂളുകളിലെത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതികളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബാലാവകാശ കമീഷന്‍ ഉത്തരവ് പുറത്തിറക്കിയത്.