രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു: ഓരോ 10 മിനിട്ടിലും ഒരു സൈബര്‍ ആക്രമണം

single-img
22 July 2017

ബെംഗളൂരു: റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിന് ശേഷം രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയതായി റിപ്പോര്‍ട്ടുകള്‍. 2017ല്‍ ആറുമാസത്തിനുള്ളില്‍ ഓരോ 10 മിനിട്ട് കൂടുമ്പോളും ഒരു ആക്രമണം വീതം നടക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ 12 മിനിട്ടില്‍ ഒന്ന് എന്ന നിലയിലാണ് ആക്രമണം നടന്നിരുന്നത്.

ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) റിപ്പോര്‍ട്ട് പ്രകാരം 27,482 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങള്‍ തേടുന്ന ഫിഷിങ്ങ്, തിരച്ചില്‍ നടത്തുന്ന സ്‌കാനിങ്ങ്, സൈറ്റ് ഇന്‍ട്രൂഷന്‍, വൈറസ് ആക്രമണം ഇത്തരത്തില്‍ എല്ലാത്തരം കുറ്റകൃത്യങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 1.71 ലക്ഷത്തോളം സൈബര്‍കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.

ഈ വര്‍ഷം ഇതുവരെ നടന്ന കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഡിസംബറോടെ 50,000ത്തില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. 2013 മുതല്‍ 2016 വരെയുണ്ടായ സ്‌കാനിങ്ങും പ്രോബിങ്ങും കേന്ദ്ര സര്‍ക്കാര്‍ ശക്തമായ പ്രതിരോധമാണ് തീര്‍ത്തിരിക്കുന്നത്. സൈബര്‍ സുരക്ഷയെ വളരെ ശ്രദ്ധയോടെയാണ് കാണുന്നതെന്ന് മിസ്ര ഫൈസന്‍ ആസാദ് പറഞ്ഞു. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിലേക്ക് മാറുമ്പോള്‍ ഇത്തരം സുരക്ഷ കടുത്ത പ്രതിസന്ധിയാണുയര്‍ത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.