പത്ത് നായികമാരുമായി ‘ക്രോസ് റോഡ്’ എത്തുന്നു

single-img
22 July 2017

 

പാര്‍വതി, പത്മപ്രിയ, ഇഷ തല്‍വാര്‍ തുടങ്ങിയ 10 നായികമാരെ പ്രധാന കഥാപാത്രങ്ങളാക്കി പതിനൊന്ന് ഹ്രസ്വ ചിത്രങ്ങളുടെ സമുച്ചയം ക്രോസ്‌റോഡ് ഒരുങ്ങുന്നു. സംവിധായകരുടെ സംഘടനയായ ‘ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസാണ് ‘ ഒരു സിനിമാസമുച്ചയവുമായി (അന്തോളജി മൂവി) മുന്നോട്ട് വന്നിരിക്കുന്നത്. പത്ത് പ്രമുഖ സംവിധായകരും ഒരു നവാഗതനും ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. ലെനിന്‍ രാജേന്ദ്രന്റെ പിമ്പേ നടപ്പവള്‍ എന്ന ചിത്രത്തില്‍ പാര്‍വതി മുസ്ലീം പെണ്‍കുട്ടിയായാണ് വേഷമിടുന്നത്.

അശോക് കുമാര്‍ നാഥിന്റെ ബാദര്‍ എന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസും മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തിലാണെങ്കിലും തികച്ചും വ്യത്യസ്തമായ റോളിലായിരിക്കും എത്തുക. ഓരോ സിനിമയും 15 മിനുട്ട് വീതമുള്ളതാണ്. പകുതിയിലേറെ സിനിമകളുടെയും ചിത്രീകരണം കഴിഞ്ഞിട്ടുണ്ട്.