പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ‘ചങ്ക്‌സിന്റെ’ ട്രെയിലര്‍ എത്തി

single-img
22 July 2017

തിരുവനന്തപുരം: പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാന്‍ ചങ്ക്‌സ് തിയേറ്ററുകളിലെത്തുന്നു. യുവാക്കളുടെ സൗഹൃദത്തിനിടയില്‍ ഉണ്ടായേക്കാവുന്ന തമാശ സ്വീക്കന്‍സുകള്‍ സ്വഭാവികതയില്‍ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ തിയേറ്ററുകളില്‍ ചിരിപ്പിക്കാന്‍ ചിത്രത്തിന്റെ സംവിധായകന്‍ എല്ലാ മേമ്പൊടികളും ചേര്‍ത്താണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഹാപ്പി വെഡ്ഡിംഗിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ രണ്ടാമത്തെ ചിത്രമാണ് ചങ്ക്‌സ്. റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്റ്റ് ആയിരിക്കുകയാണ് ചങ്ക്‌സിന്റെ ട്രെയിലര്‍. ചിരിയില്‍ ഹാപ്പിവെഡ്ഡിംഗിനെ വെല്ലുമോയെന്നാണ് ആരാധകര്‍ സിനിമയെ ഉറ്റുനോക്കുന്നത്.

എന്തൊക്ക തന്നെയായാലും ഒമര്‍ ലുലുവിന്റെ ‘ചിരി മാജിക്ക് ‘ തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ലാല്‍, സിദ്ദിഖ്, ഹണി റോസ്, ബാലു വര്‍ഗീസ്, ധര്‍മ്മജന്‍, ഗണപതി, വിശാഖ്,ഷമ്മി തിലകന്‍, മെറീന മൈക്കിള്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സനൂപ് തൈക്കൂടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖ് രാജനാണ് നിര്‍മ്മാണം. സംഗീതം ഗോപീസുന്ദര്‍, ക്യാമറ ആല്‍ബി. ആഗസ്തില്‍ ചിത്രം തിയറ്ററിലെത്തും.

Chunkzz Movie Trailer

Chunkzz Movie Trailer.

Posted by Chunkzz on Friday, July 21, 2017