ദിലീപിന്റെ അറസ്റ്റ്; തനിക്കും ചിലത് പറയാനുണ്ടെന്ന് നടന്‍ വിനായകന്‍

single-img
21 July 2017


തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. ഇനി അങ്ങനെയാണെങ്കില്‍ അത് സങ്കടകരമാണെന്നും വിനായകന്‍ പറഞ്ഞു. സംഭവത്തില്‍ തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ പറഞ്ഞു.

മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും വിനായകന്‍ പറഞ്ഞു. ആലപ്പുഴയില്‍ 65ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ലോഗോ പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു വിനായകന്‍.