ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

single-img
21 July 2017

വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറ നിര്‍വഹിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മക്കയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെ നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയായിരുന്നു. ഇതാണ് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഈ വര്‍ഷം വര്‍ദ്ധനവുണ്ടായത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ആളുകളാണ് ഈ സീസണില്‍ മക്കയിലെത്തിയത്. സീസണില്‍ ഇതുവരെയായി 67.5 ലക്ഷം പേര്‍ ഉംറ നിര്‍വഹിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. ഇവര്‍ക്ക് സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടാതെ സമാധാനപരമായി ഉംറ നിര്‍വഹിച്ച് മടങ്ങാനായത് വന്‍ നേട്ടമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

മക്കയിലും മദീനയിലും ഒരുക്കിയ വിപുലമായ സൗകര്യത്തിന്റെയും പൂര്‍ത്തിയായി വരുന്ന വികസന പദ്ധതിയുടെ ഭാഗമാണ് തീര്‍ഥാടക വിസ അനുവദിക്കുന്നതില്‍ മന്ത്രാലയം വര്‍ധനവ് വരുത്തിയത്. അടുത്ത വര്‍ഷങ്ങളില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകും .

സൗദി വിഷന്‍ 2030ന്റെ ഭാഗമായി രാഷ്ട്രത്തിന്റെ പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്നതും ഇതിന്റെ പിന്നിലെ പ്രചോദനമാണ്. ഉംറക്ക്് അപേക്ഷിച്ച എല്ലാ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കും വിസ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഖത്തര്‍ തീര്‍ഥാടകരും ഉള്‍പ്പെടുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.