സണ്ണി ലിയോണ്‍ ഇനി മുതല്‍ ജീവിതത്തില്‍ ‘നിഷ’യുടെ അമ്മ

single-img
21 July 2017

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റെയും ജീവിതത്തിലേക്ക് ഒരു സന്തോഷം കൂടി വിരുന്നെത്തി. ഇരുവരും ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി. നിഷ കൗര്‍ വെബ്ബര്‍ എന്ന കുട്ടിയെ ഇരുവരും മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നും ദത്തെടുത്തു.

നിഷയെ ഞങ്ങള്‍ ദത്തെടുത്തതല്ലെന്നും നിഷ ഞങ്ങളെ ദത്തെടുക്കുകയായിരുന്നെന്നും സന്തോഷം പങ്കുവെച്ച് സണ്ണി പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ കുഞ്ഞിനെ കാണാനിടയായ ഇരുവരും പിന്നീട് ദത്തെടുക്കാനുള്ള അപേക്ഷ നല്‍കുകയായിരുന്നു. കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാര്‍ത്ത അഭിനേത്രി ഷെര്‍ലിന്‍ ചോപ്രയാണ് ആദ്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.