പുലിമുരുകന്റെ ത്രീഡി പ്രദര്‍ശനം മാറ്റിവെച്ചു

single-img
21 July 2017


മോഹന്‍ലാലിന്റെ കരിയര്‍ സൂപ്പര്‍ ഹിറ്റായിരുന്നു പുലിമുരുകന്‍. ബോക്‌സ് ഓഫീസ് കളക്ഷനില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയപ്പോള്‍ അന്നുവരെ കാണാത്ത തിരക്കായിരുന്നു തിയേറ്ററിനുള്ളില്‍. ഇതോടെ ചിത്രം ഗിന്നസ് ബുക്കിലും ഇടം നേടി. ത്രീഡി ദൃശ്യമികവില്‍ നിര്‍മ്മിച്ച് പ്രദര്‍ശനം നടത്തിയതിന്റെ പേരിലായിരുന്നു ചിത്രം ഗിന്നസ് ബുക്കിലെത്തിയത്.

എന്നാല്‍ ഇന്ന് സിനിമയുടെ ത്രീഡി വേര്‍ഷന്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക തകരാറുകള്‍ വന്നതിനാല്‍ സിനിമയുടെ റിലീസ് മാറ്റിയതായാണ് പുതിയ വാര്‍ത്തകള്‍. സാറ്റലൈറ്റ് പ്രൊജക്ഷന്‍ കമ്പനി ക്യൂബ് വഴിയാണ് ചിത്രം പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നത്.

അതിനനുസരിച്ച് ചിത്രം ക്യൂബിന്റെ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍ 3ഡി ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം അപ്ലോഡ് ചെയ്തപ്പോള്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടുവെന്നും അത് വൈകി കണ്ടെത്തുകയായിരുന്നെന്നും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ചിത്രത്തിന്റെ ആദ്യ വരവിനേക്കാള്‍ രണ്ടാം വരവ് ഗംഭീരമാക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. 100 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും 60 സക്രീനുകളില്‍ മാത്രമാണ് ഇപ്പോള്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പിന്നീട് കൂടുതല്‍ സ്‌ക്രീനുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.