കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളെ ഇനി സ്‌പോണ്‍സര്‍ ചെയ്യാന്‍ പറ്റില്ല: റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍

single-img
21 July 2017


കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അല്‍ ദുറ കമ്പനി ഏറ്റെടുത്തു. സെപ്റ്റംബര്‍ മാസം മുതല്‍ റിക്രൂട്ട്‌മെന്റ്‌സ് കമ്പനി നേരിട്ട് നടത്തുവാനും തീരുമാനമായി. ഇതോടെ ഇനി വ്യക്തികള്‍ക്ക് നേരിട്ട് ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കില്ല. അല്‍ ദുര കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുവൈറ്റിലുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം, അലവന്‍സ്, സാമ്പത്തിക സഹായം എന്നിവയുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്നാണ് ഗവണ്‍മെന്റ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഇതോടെ കുവൈറ്റില്‍ ഇപ്പോഴുള്ള ഏഴു ലക്ഷത്തില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഒരു ദശലക്ഷമായി വര്‍ദ്ധിക്കുമെന്നും മന്ത്രാലയം പറയുന്നു.