ഡി സിനിമാസ് ഭൂമി ഇടപാടില്‍ വ്യാപക ക്രമക്കേട്: ലാന്റ് റവന്യൂ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

single-img
21 July 2017

ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. 35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തമ്പുരാന്‍ കോവിലകം വകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2005ലാണു സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത്. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ വീണ്ടും അന്വേഷിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.

വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് റവന്യൂമന്ത്രി ഉത്തരവിട്ടിരുന്നത്.